07:22pm 29 September 2026
NEWS
കോഴിക്കോട് സൈനിക സ്കൂളിൽ നിന്ന് ചാടിപ്പോയ 13കാരനെ അഞ്ചുദിവസമായിട്ടും കണ്ടെത്താനായില്ല
28/03/2025  03:06 PM IST
ചെറുകര സണ്ണി ലൂക്കോസ്
കോഴിക്കോട് സൈനിക സ്കൂളിൽ നിന്ന് ചാടിപ്പോയ 13കാരനെ അഞ്ചുദിവസമായിട്ടും കണ്ടെത്താനായില്ല

കോഴിക്കോട് വേദവ്യാസ സൈനിക സ്കൂളിലെ ഹോസ്റ്റലിൽ നിന്ന് ചാടിപ്പോയ 13 കാരനെ കണ്ടെത്താനായില്ല. ബീഹാർ സ്വദേശിയായ സൻസ്കാർ കുമാറിനെയാണ് അഞ്ച് ദിവസം മുൻപ് ഹോസ്റ്റലിൽ നിന്ന് കാണാതായത്.

ഹോസ്റ്റലില്‍ നിന്ന് നടന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ കുട്ടി പിന്നീട് പാലക്കാട്ടേക്ക് പോയെന്ന് പൊലീസ് കണ്ടെത്തി. പാലക്കാട്‌ റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ധൻബാദ്, പൂനെ എന്നിവ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്.

സൻസ്കാർ കുമാർ അതി സാഹസികമായാണ് ഹോസ്റ്റലിൽ നിന്നും ചാടിപ്പോയത്. പുലർച്ചെ ഒരു മണിയോടെ ഹോസ്റ്റലിന്റെ ഒന്നാം നിലയിൽ നിന്നും കേബിളിൽ പിടിച്ചിറങ്ങിയ കുട്ടി താഴേക്ക് എറിഞ്ഞ കിടക്കയിലേക്ക് ചാടിയാണ് പുറത്തുപോയത്. മൊബൈൽ ഫോൺ കയ്യിൽ ഇല്ലാത്ത കുട്ടിയുടെ കൈവശം രണ്ടായിരത്തോളം രൂപ ഉണ്ടായിരുന്നെന്നും സ്കൂളിൽ മറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും പ്രിൻസിപ്പൽ മാധ്യമങ്ങളോട് പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img